മൂവാറ്റുപുഴ : എം ആർ വിദ്യാധരൻ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് അഖില കേരളവടംവലി മത്സരo കേരള കോൺഗ്രസ് ജോസഫ് യൂത്ത് ഫ്രണ്ട് എ ടീം ഒന്നാം സമ്മാനം നേടി.മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരം സിഐടിയു ജില്ല സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മയക്ക് മരുന്ന് മാഫിയക്കെതിരെ യുവാക്കളെ സജ്ജരാക്കാൻ ,”ലഹരിയാവാം കളിയിടങ്ങളോട് ” എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ എറണാകുളം ജില്ല കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പറവൂർ കിംഗ്സ് ടീം രണ്ടാം സ്ഥാനവും, ഭീഷ്മ ബോയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനവും കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് മുവാറ്റുപുഴ ബി ടീം നാലാം സ്ഥാനവും നേടി.
പറവൂർ കിംഗ്സ് ടീം രണ്ടാം സ്ഥാനവും, ഭീഷ്മ ബോയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനവും കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് മുവാറ്റുപുഴ ബി ടീം നാലാം സ്ഥാനവും നേടി. ഉദ്ഘാടന ചടങ്ങില് ഡിവൈഎഫ്ഐ ജില്ല പ്രസിഡൻ്റ് അനീഷ് എം മാത്യു അധ്യക്ഷനായി. ജില്ല സെക്രട്ടറി എ ആർ രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്,ജില്ല സ്പോർട്ട്സ് കൗൺസിൽ അംഗം മേരി ജോർജ്, നഗരസഭ കൗൺസിലർ കെ ജി അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡൻറ് എം എ റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് തുടങ്ങിയ മത്സരം രാത്രി വൈകിയാണ് സമാപിച്ചത്. ഏഴ് പേരുള്ള 455 കിലോ വിഭാഗത്തിലുള്ള മത്സരം എറണാകുളം ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ്റെ നിയന്ത്രണത്തിലാണ് സംഘടിപ്പിച്ചത്.