മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തില്‍ വികസന മുന്നേറ്റത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര അഭിമാനത്തോടെ പടിയിറങ്ങുന്നു. 2020 ഡിസംബര്‍30നാണ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റത്. 12 അംഗ പഞ്ചായത്ത് ഭരണസമിതിയുടെ ഒറ്റക്കെട്ടയിനിന്നുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പുനരധിവാസ പ്രവര്ത്തനുംഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുമായി ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും വിദ്യാഭ്യാസവും, തൊഴില്‍ പരിശീലനവും പുനരധിവാസവും ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു. പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നിയമ തടസങ്ങള്‍ നീക്കുകയും മുന്‍ എം.എല്‍.എയും നിലവിലുള്ള എം.എല്‍.എ യുടേയും ഫണ്ട് ഉപയോഗിച്ച് പുതിയ മന്ദിര നിര്‍മ്മാണം ആരംഭിച്ചു. 70 വര്‍ഷത്തിലേറെ പഴക്കമുള്ള കലൂര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറിക്ക് കൊച്ചി കപ്പല്‍ശാല അനുവദിച്ച ഫണ്ടും എം.പി. അനുവദിച്ച ഫണ്ടും ഉപയോഗിച്ച് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റ് ശുചിത്വ മിഷനില്‍ നിന്നും ഫണ്ട് ലഭ്യമാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ച പ്ലാസ്റ്റിക് തരം തിരിച്ച് പൊടിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള രണ്ട് ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാംരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. പഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്കായി പ്രതിമാസം 2000- രൂപ നല്കുന്ന പദ്ധതിയും നടപ്പാക്കും. പഞ്ചായത്തിലെ 7 സ്കൂളുകളില്‍ നാപ്കിന് വെന്റിംഗ് ആന്റ് ഡിസ്ട്രോയര്മെഷീനുകള് നല്കി. നൂറ് ശതമാനം സബ്സിഡിയോടു കൂടി 300 വനിതകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയായി.ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടു കൂടി നാല് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.സബ് ട്രഷറിയുടെ സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ നിയമകുരുക്കുകള് മാറ്റാന്‍ സാധിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ പ്പെടുത്തി രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തി.
പഞ്ചായത്ത് സ്കൂളുകളും അംഗന്‍വാടികളും നവീകരിച്ചു. 75 ശതമാനം പഞ്ചായത്ത് റോഡുകളും നവീകരിച്ചു. കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടോമി ജോണ്‍ കരിന്തോളിലന്റെ സ്മരണാര്‍ത്ഥം കല്ലൂര്‍ക്കാട് ബസ്റ്റാന്റ് , മണിയന്ത്രം റോഡ് എന്നിവക്ക് അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യുന്ന സമ്മേളനം തിങ്കളാഴ്ച കല്ലൂര്‍ക്കാട് ബസ് സ്റ്റാന്റില്‍ വച്ചും കാസ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനവും നടക്കുമെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഉപസമതി ചെയര്മാന്മാരായ എ.കെ. ജിബി, സണ്ണി സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ അനില്‍ കെ. മോഹനന്, സെക്രട്ടറി മാത്യു കെ. റ്റി എന്നിവര്‍ പങ്കെടുത്തു.