കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ ഭരണത്തിനെതിരെ ഐ എൻ ടി യു സി വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാളകം പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ സമരം ഡിസിസി ജനറൽ സെക്രട്ടറി പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. റീജീയണൽ പ്രസിഡന്റ് ജോൺ തെരുവത്ത് മുഖ്യപ്രഭാക്ഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ: കെ.എം. സലിം, ഐ എൻ ടി യു സി ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ ജോർജ് , ബ്ളോക്ക് ഭാരവാഹികളായ കെ എം മാത്തുക്കുട്ടി, എ സി എൽദോസ്, ആർ.രാമൻ, ബേസിൽ കെ പൗലോസ്, തോമസ് ഡിക്രൂസ്, കെ വി ജോയി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ്, സി.വൈ ജോളിമോൻ , ഒ വി ബാബു, ബിനോ കെ ചെറിയാൻ, ഐ എൻ ടി യു സി ഭാരവാഹികളായ സന്തോഷ് പഞ്ചക്കാട്ട്, പ്രസാദ് കുരുവിള, അനിൽ കെ.കെ, സുനീഷ് കുറ്റപ്പാൽ, എൽദോ പിണക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വാളകം കവലയിൽ മോട്ടോർ- ഓട്ടോ തൊഴിലാളികൾക്ക് മാസ്ക് വിതരണം യു ഡി എഫ് ചെയർമാൻ കെ.എം. സലിം നിർവഹിച്ചു.
Home LOCALErnakulam കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ ഭരണത്തിനെതിരെ ഐ എൻ ടി യു സി വാളകം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.