മുവാറ്റുപുഴ: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുവാറ്റുപുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെപിസിസി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡൻറ് ബാബു പീറ്റർ അധ്യക്ഷത വഹിച്ചു .ഡികെടിഎഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി.സർക്കിൾ സഹകരണ യൂണിയൻ അംഗം ബിജു തങ്കപ്പൻ, സംഘടനയുടെ താലൂക്ക് സെക്രട്ടറി സിബി പി സെബാസ്റ്റ്യൻ, പി.എൽ ജയകൃഷ്ണൻ,സനിൽ സജി, സാജു മാനുവൽ, ഡേവിഡ് ചെറിയാൻ, സി.പി.ജോണി എന്നിവർ പ്രസംഗിച്ചു.
സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സഹകരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക, ശനിയാഴ്ചകളിലെ അവധി സഹകരണ ജീവനക്കാർക്കു ബാധകമാക്കുക, നിയമനത്തിലെ 1: 4 ചട്ടത്തിൽ ഭേദഗതി വരുത്തുക,സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.