ജില്ലാതല ഉദ്ഘാടനം മൂവാറ്റുപ്പുഴയില്‍ നടന്നു..
മൂവാറ്റുപുഴ: എ ഐ എസ് എഫ് സക്കൂള് തല മെബര്‍ഷിപ്പ് വിതരണത്തിന്റെ് ജില്ലാ തല ഉദ്ഘാടനം ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്ററി സക്കൂളില്‍ നടന്നു. എ ഐ എസ് എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസലഫ് പാറേക്കാടന്‍ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്ക്കൂളിലെ പത്താം കളാസ് വിദ്യാര്‍ത്ഥിയായ ആഷിക്കിന് ആദ്യ മെബര്‍ഷിപ്പ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചു. എ ഐ എസ് എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് എം.ആര് ഹരികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് മൂവാറ്റുപ്പുഴ മണ്ഡലം ,പ്രസിഡന്റ് ഗോവിന്ദ്, മണ്ഡലം കമ്മിറ്റിയംഗം സുബിന്, എ.ഐ.വൈ.എഫ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.എ.അനസ് എന്നിവര്‍ സംസാരിച്ചു..