മൂവാറ്റുപുഴ: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കി കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ട്രാക്ട് കാരേജ് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്രദമാകുന്ന ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. മൂവാറ്റുപുഴയില്‍ നടന്ന സമഗ്രഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനുജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സംസ്ഥാന എക്സികുട്ടീവ് മെമ്പര്‍ സുര ശിശിര, ജില്ലാ പ്രസിഡന്റ് റിയാസ് സോണ, വര്‍ക്കിംഗ് പ്രസിഡന്റ് റിജാസ് സോണാ ,ജില്ല സെക്രട്ടറി അനൂപ് മഹാദേവന് എന്നിവര്‍ പങ്കെടുത്തു. ഇന്‍ഷൂറന്‍സിന്റെ ആദ്യ അപേക്ഷ ഫോം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കയ്യില്‍ നിന്നും മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ബിജി സാഗ എറ്റുവാങ്ങി. മൂവാറ്റുപുഴ മേഖല ട്രഷറര്‍ അഫ്സല് ആര്യന്‍കാല കൃതജ്ഞത രേഖപ്പെടുത്തി.
Home LOCALErnakulam സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കി കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷന്