പോത്താനിക്കാട്: ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ക്ക് കൈമാറി. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, മുളകുപൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്തുകളില്‍ ഏറ്റവും നിര്‍ധനരായവരെ കണ്ടെത്തി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇവ എത്തിച്ചു നല്‍കും. പോത്താനിക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ് ശാന്തി എബ്രഹാം ബാങ്ക് പ്രസിഡന്റ് ബോബന് ജേക്കബില്‍ നിന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തുവും കിറ്റുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ സജി വര്‍ഗീസ്, അലക്സി സ്കറിയ, ജെറീഷ് തോമസ്, ടി.എ. കൃഷ്ണന്‍ക്കുട്ടി, ബാങ്ക് ഭരണ സമിതി അംഗങ്ങളായ അനില്‍ അബ്രഹാം, ലീന ബിജു, എം.പി. ഷൌക്കത്തലി, എം.എം. അന്‍സാര്‍, പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ഷാന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.