കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി.ഏത് സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് സംഭവിച്ച് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി 72 ദിവസമാണ് വ്യാജ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇത് ഗൗരവമുള്ള വിഷയമാണെന്നും ലാഘവത്തോടെ കാണാനികില്ലെന്നും കോടതി പറഞ്ഞു.