പെരുമ്പാവൂര്‍: കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം.സി സി.എറണാകുളം ജില്ല കമ്മിറ്റി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി കെ.എം.സി സി മാറുന്നത് ഏറെ സന്തോഷകരവും അഭിമാനവുമാണന്ന് മുസ്ലിം ലീഗ് ജില്ല വൈസ്.പ്രസിഡന്റ് എന്‍.വി.സി അഹമ്മദ് പറഞ്ഞു. കെ.എം.സി സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴക്കുളം പഞ്ചായത്തിലെ മൗലൂദ്പുരയില്‍ കിടപ്പ് രോഗികള്‍ക്കുള്ള ആധുനിക രീതിയിലുള്ള കട്ടില്, ബെഡ്, നിര്‍മ്മിത കാല് എന്നിവയുടെ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജിത നൗഷാദ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷാജഹാന് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.അഹമ്മദുണ്ണി (ബാവ ) പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷജീന ഹൈദ്രോസ്, അംഗങ്ങളായ സുധീര്‍ മുച്ചേത്ത്, അഷറഫ് ചീരേക്കാട്ടില്‍, ണല്‍ പരിവാര്‍ സംസ്ഥാന ജന.സെക്രട്ടറി കെ.എം.നാസര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എ.നൗഷാദ് മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി ഹാരിസ് മറ്റപ്പിള്ളി, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി.എം മുഹമ്മദ്, യൂത്ത് ലീഗ് പ്രസിഡന്റ് അനസ് മേത്തരുകുടി, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അനസ് ചേരുംമൂടന്, എന്നിവര്‍ സംസാരിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ്, വെങ്ങോല പാലായിക്കുന്ന് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ഉപകരണങ്ങള്‍ റിയാദ് കെ.എം.സി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. റിയാദ് കെ.എം സി സി എറണാകുളം ജില്ല പ്രസിഡന്റ് ജലീല്‍ കരിക്കന, ജനറല്‍ സെക്രട്ടറി ഉസ്മാന് പരീത്, ട്രഷറര്‍ ജലീല്‍ പുക്കാട്ടുപടി, ട്രഷറര്‍ ജലീല്‍ പുക്കാട്ടുപടി, ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ നിയാസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അമീര്‍ ബീരാന് എന്നിവരാണ് കെ എം സി .സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.