റോഡ് അടച്ചിടും
കാക്കനാട്: പാലത്തിനു മുകളിലെ ഗേജിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനിടയിലുള്ള 30-ാം നമ്പര്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജിലൂടെയുള്ള റോഡ് മാര്‍ച്ച് അഞ്ച് രാത്രി എട്ടു മണി മുതല്‍ ആറാം തീയതി രാവിലെ ആറു മണി വരെ അടച്ചിടും. ടോള്‍ പ്ലാസ മുതല്‍ കുമ്പളം ഫെറി വരെയുള്ള ഗതാഗതം സമാന്തര വഴിയിലൂടെ തിരിച്ചു വിടുമെന്ന് സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
കാക്കനാട്: മുവാറ്റുപുഴ ഐ.സി.ഡി.എസ് മുവാറ്റുപുഴ അഡീഷണല്‍ പ്രൊജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്കുള്ള കളിസാമഗ്രികളും പഠനോപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് ആറ് ഉച്ചയ്ക്ക് രണ്ടു മണി വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 8281999194, 0485-2814205.
ഡ്രൈവര്‍ ഒഴിവ്
കാക്കനാട്: എറണാകുളം ജില്ല ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ഡ്രൈവര്‍-കം-ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് എട്ട് വ്യാഴം രാവിലെ 11 മണിക്ക് പുല്ലേപ്പടിയിലുള്ള ജില്ല ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.