പുതിയതും വ്യത്യസ്തവുമായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നല്കുന്നതിനുമായി എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജില്ലാ സംരംഭകത്വ വികസന ഇടനാഴി പദ്ധതിക്ക് 3ന് തുടക്കമാവും. പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്പ്പശാലകളുടെ ജില്ലാതല ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ആലുവ യു.സി. കോളേജ് എം.സി.എ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐ.എ. എസ് മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ആമുഖ പ്രസംഗവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ചെയര്‍പേഴ്സണ്‍ റാണി കുട്ടി ജോര്‍ജ്ജ് വികസന കാഴ്ചപ്പാട് അവതരണവും നടത്തും.
ഏലൂര്‍ മുനിസിപ്പല്‍ ചെയർമാൻ എ.ഡി. സുജിന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യതോമസ്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാന്മാരായ ആശ സനില്‍, എം.ജെ. ജോമി, കെ.ജി. ഡോണോ മാസ്റ്റര്‍, എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഷീബ എസ് പദ്ധതി വിശദീകരണം നടത്തും.
ജില്ലാപഞ്ചായ് അംഗങ്ങളായ എ.എസ്. അനില്‍ കുമാര്‍, മനോജ് മൂത്തേടന്, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ എം.ആര്. രാധാകൃഷ്ണന്, ശ്രീലയ ലാലു, പി.എം. മനാഫ്, സുരേഷ് മുട്ടത്തില്‍, കുമാരി. കൊച്ചുറാണി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് എന്നിവര്‍ സംസാരിക്കും. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.വി. രവീന്ദ്രന് സ്വാഗതവും ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ നന്ദിയും പറയും.
ഡിസ്ട്രിക്റ്റ് എന്റര്‍പ്രിണര്‍ഷിപ്പ് കോറിഡോര്‍ (DEC) വഴി നൂതന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണാ സംവിധാനങ്ങളും നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാത്രമല്ല തുടര്‍ന്നു കൊണ്ടുപോകുന്നതിനുള്ള സഹായവും ഈ പദ്ധതിയിലൂടെ നല്‍കും. സംരംഭകര്‍ക്ക് ശരിയായ അറിവും ദിശാബോധവും നല്‍കുന്നതിനായി എറണാകുളം ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്ത് തലത്തിലും സംരംഭകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില് പതിനഞ്ചില്‍പ്പരം ഡിപ്പാര്‍ട്ട്മെന്റുകള്‍ തങ്ങളുടെ വിവിധ സ്കീമുകളെ പരിചയപ്പെടുത്തും. സംരംഭകര്‍ക്ക് വായ്പാ സഹായം നല്‍കുന്നതിനായി വിവിധ ബാങ്കുകളുടെ സേവനവും ശില്പശാലയില് ലഭ്യമാക്കും. ജില്ലയില്‍ ഫലപ്രദമാകുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനും വിജയം കൈവരിച്ച സംരംഭകരുമായി സംവാദം നടത്തുന്നതിനും ശില്പശാലയില് അവസരമുണ്ടാകും. സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഒന്നാം ഘട്ടമായി 50ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ആവശ്യക്കാർ ഏറിയാൽ കൂടുതൽ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തയ്യാറായി എത്തുന്നവര്‍ക്ക് സ്പോര്‍ട്ട് ലൈസന്‍സിനുള്ള കെ. സ്വിഫ്റ്റ് സംവിധാനവും ശില്പശാലയില് ഒരുക്കിയിട്ടുണ്ട്..
ശില്‍പ്പശാലകള്‍⇓⇓
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ശില്പശാല. * സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ * ഗ്രാമ പഞ്ചായത്തുകളില്‍ ഇന്റേണ്‍സ് വഴി രജിസ്ട്രേഷന്. * സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന സ്കീമുകളുടെ അവതരണം .* കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച ടെക്നിക്കല്‍ സെഷനുകള്‍. * സാമ്പത്തികസാക്ഷരതാ സേവനങ്ങള്‍ * ധനകാര്യ സ്ഥാപനങ്ങളുടെ സേവനം. * സാധ്യതയുള്ള പ്രോജക്ട് പ്രൊഫൈലുകളുടെ അവതരണം. * കെ.സ്വിഫ്റ്റ് ഹെല്‍പ്സ് .
പദ്ധതിയില്‍ സഹകരിക്കുന്നവര്‍: ജില്ലാ വ്യവസായ കേന്ദ്രം, *ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, * കുടുംബശ്രീ * ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് *പട്ടികജാതി വികസന വകുപ്പ് * കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പ്, * ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, *കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍, * ഓണ്ട്രപ്രീനര്ഷിപ്പ് ഡെവലപ്മെന്റ് (KIED), *റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, * ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, * അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം, * സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, * ബനാന റിസര്‍ച്ച് സ്റ്റേഷന്, * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, * വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവർ പങ്കെടുക്കുന്നു