മൂവാറ്റുപുഴ : പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യുടെ ഇടപെടല്‍. മിനി സിവില്‍ സ്റ്റേഷനിലെ ജില്ല ട്രഷറിയില്‍ ഡിജിറ്റല്‍ ടോക്കണ്‍ മെഷീന് ഏര്‍പ്പെടുത്തി. ഇതോടെ പെന്‍ഷന്‍കാരുടെ മണിക്കുറുകള്‍ നീണ്ട് നില്ക്കുന്ന ക്യൂവിനും കലഹങ്ങള്‍ക്കും പരിഹാരമായി.
പ്രതിമാസം നാലായിരത്തോളം പേരാണ് പെന്ഷന് വാങ്ങാനായി ട്രഷറിയെ ആശ്രയിച്ചു പോരുന്നത്. ഇവര്‍ക്കായി മൂന്നു കൗണ്ടറുകള്‍ ജില്ല ട്രഷറിയില്‍ സജീകരിച്ചിരുന്നു. ആദ്യം ടോക്കണ്‍ വാങ്ങാനും തുടര്‍ന്ന് പണം കൈ പറ്റാനുമായുള്ള ക്യൂവില്‍ തര്‍ക്കവും കലഹവും തുടര്കഥയായായിരുന്നു. ചിലര്‍ ആരോഗ്യപ്രശ്നങ്ങളാല്‍ കുഴഞ്ഞു വീഴുന്നത് ഇവിടുത്തെ കാഴ്ചയായിരുന്നു.
താലൂക്ക് സഭയില്‍ എത്തിയ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ട്രഷറിയിലെ തിരക്ക് കണ്ടെത്തി ഇവിടെ എത്തിയപ്പോഴാണ് രോഗികളടക്കമുളള പെന്‍ഷന്‍കാരുടെ ദുരിതം നേരില്‍ കണ്ടത്. ഇതിന് ശാശ്വത പരിഹാരമായാണ് ഡിജിറ്റല്‍ ടോക്കണ്‍ മെഷീന് ഏര്‍പ്പെടുത്തിയത്. ഇവിടെ പുതിയ 3 കൗണ്ടറുകളും സ്ഥാപിച്ചു. കൗണ്ടറുകളുടെ എണ്ണം 6 ആയി , ഇതോടെ തിരക്ക് പൂര്‍ണ്ണമായി ഒഴിവാക്കാനാവും.
ഡിജിറ്റല്‍ ടോക്കണ്‍ മെഷീന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴല്‍ നാടന്‍ എല്‍ എ നിര്‍വ്വഹിച്ചു. ജില്ല ട്രഷറി ഓഫീസര്‍ എം നിസാര്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ അസി. ട്രഷറി ഓഫീസര്‍ അന്നമ്മ ജോര്‍ജ് , അസി. ട്രഷറി ഓഫീസര നൈജി പി വി , ജൂനിയര്‍ സൂപ്രണ്ടു മാരായ നാസര്‍ കെ എം , ടി എന്‍. സുനില്‍കുമാര്‍ , ഒ എം തങ്കച്ചൻ എന്നിവര്‍ സംസാരിച്ചു.