മൂവാറ്റുപുഴ: ലോട്ടറി റീട്ടേയില്‍ സെല്ലേഴ്സ് യൂണിയന് (എ.ഐ.റ്റി.യു.സി) യുടെയും ലോട്ടറി തൊഴിലാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ രഹിതരായ ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മേഖല പ്രസിഡന്റ് നാസര്‍ മടക്കത്താനം, സെക്രട്ടറി ബിജു.എസ്, അനൂബ്.കെ.എസ് എന്നിവര്‍ കിറ്റുകള്‍ ഏറ്റ് വാങ്ങി. തുടര്‍ന്ന് 150-ഓളം ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി. പലവ്യഞ്ജനങ്ങള്‍ പച്ചക്കറികളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം