ഹരിപ്പാട് കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. മണ്ണാറശാല അയ്യര്കാവില് തൊങ്ങയില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (ഉണ്ണി 40) ആണ് മരിച്ചത്. ഭാര്യ മായ(35) പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡാണാപ്പടി കാര്‍ത്തികപ്പള്ളി റോഡില്‍ വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിന് തെക്കുവശത്ത് ഇന്ന് വൈകുന്നേരം നാലിനായിരുന്നു അപകടം. കാര്‍ത്തി കപ്പള്ളിയിലേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചാണ് അപകടം.
പരിക്കേറ്റ മായയെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു കൃഷ്ണകുമാര്‍.