ആലപ്പുഴ: മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. 16 നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തി.