ആലപ്പുഴ: എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാനലും എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടു.ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
ഡോ.എം.എന്‍. സോമന് ആണ് ചെയര്മാന്. തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറി. ഡോ: ജി. ജയദേവനാണ് ട്രഷറര്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ല.
നേരത്തെ, വിവിധ കേസുകള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിധി വെള്ളാപ്പള്ളിക്ക് അനുകൂലമായിരുന്നു.
സമകാലിക രാഷ്ട്രീയ വിഷങ്ങളില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. ഇടതുപക്ഷം ലീഗിനോട് അടുക്കുന്നത് സാധാരണക്കാരന് ഇഷ്ടപ്പെടുന്നില്ല.
എന്തിനാണ് നാണം കെട്ട് എല്‍ഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. അടിസ്ഥാന വര്‍ഗമാണ് ഇടതുസര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് സര്‍വനാശത്തിലേക്ക് പോകുകയാണ്. വി.ഡി. സതീശന് മാടമ്ബിയുടെ ശൈലിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ ഒരിക്കല്‍ കൂടി പിണറായി വിജയനും കേന്ദ്രത്തില്‍ മോദിയും അധികാരം നേടുമെന്നും വെള്ളാപ്പളളി പറഞ്ഞു.