കായംകുളം: കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മകൻ മരിച്ചതിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മെഹറുന്നീസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം കാനഡയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു ബിന്യാമിൻ. മകന്റെ മരണവിവരമറിഞ്ഞതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ.
ഇന്നു രാവിലെ 7.30ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘മകന് പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു.ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടര്‍ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. അഡ്വ. ഷഫീക് റഹ്മാൻ ആണ് ഭര്‍ത്താവ്.