ആലപ്പുഴ: 77-ാമത് പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി സമര സേനാനികള്‍ വെടിയേറ്റ് മരിച്ച പുന്നപ്ര സമരഭൂമിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം നടന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 27ന് വയലാറിലാണ് വാരാചരണത്തിന് സമാപനം.
പലസ്തീന് ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍ മുന്നോട്ട് വരുമ്ബോള്‍ ഉടന്‍ തന്നെ ഇസ്രയേലിനെ അമേരിക്കക്ക് ഒപ്പം പിന്തുണച്ച മോദി സര്‍ക്കാര്‍ മണിപ്പൂര്‍ വിഷയത്തില്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗോവിന്ദന് ചോദിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ അമേരിക്കക്ക് ഒപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡുതല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ചെറുജാഥകള്‍ സമരഭൂമിയിലെത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, മുതിര്‍ന്ന നേതാവ് ജി സുധാകരന്, ജില്ലാ സെക്രട്ടറി ആര് നാസര്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നപ്ര സമര സേനാനിയായിരുന്ന പി കെ ചന്ദ്രനന്ദന്റെ മകള്‍ കൊളുത്തിയ ദീപശിഖ പുന്നപ്ര സമരഭൂമിയിലെത്തി. തുടര്‍ന്ന് വാരാചരണ കമ്മിറ്റി ഭാരവാഹികള്‍ അത് ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു.