ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്.
ഇതിന് തൊട്ടുമുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.
കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീ പടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു.
ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.