ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മണ്ണഞ്ചേരി സ്വദേശിനിക്കാണ് ബയോപ്സി പരിശോധനയ്ക്കിടെ ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റത് .കഴിഞ്ഞമാസം 12 നായിരുന്നു സംഭവം.ആസിഡ് വീണാണ് പൊള്ളലേല്‍ക്കുന്നത്. ഐപിസി 337 വകുപ്പ് പ്രകാരമാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തത്.
ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടും പൊലീസ് തേടിയിട്ടുണ്ട്.ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദഗ്ധ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടര്‍ പരിശോധന നടത്തിയതെന്ന് പൊലീസിന്റെ എഫ്ഐആറില്‍ സൂചിപ്പിക്കുന്നു. പൊള്ളലേറ്റ കാര്യം സൂചിപ്പിച്ചപ്പോള്‍ സാരമില്ല, ഉടനെ മാറിക്കൊള്ളുമെന്നും ഡോക്ടര്‍ പറഞ്ഞത് എന്ന് യുവതി പറഞ്ഞു.