ആറന്മുള: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച കേസില്‍ തിരുവല്ല കവിയൂര്‍ മുണ്ടിയപ്പള്ളി സ്വദേശി ആറന്മുള പോലീസിന്റെ പിടിയിലായി. തൈപ്പറമ്പില്‍ വീട്ടില്‍ ബിബിന്‍ ചന്ദ്രന് (34) ആണ് അറസ്റ്റില്‍ ആയത്. മല്ലപ്പള്ളി സ്വദേശിയായ ഇരുപത്തിയാറുകാരിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമയിരുന്നു കേസ് എടുത്തത്.
പെണ്‍കുട്ടിയെ ബിബിന്‍ രണ്ടുവര്‍ഷം മുമ്പ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിക്കുകയുമായിരുന്നു. പ്രസവശേഷം യുവതിയെയും കുട്ടിയെയും സംരക്ഷിക്കുന്നതിന് പകരം മറ്റൊരു പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്ന് കൂടെതാമസിപ്പിക്കുകയും ചെയ്തു. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍, ആറന്മുള എസ്.എച്ച്.ഒ. സി.കെ. മനോജ്, എസ്.ഐ. ബിജു ജേക്കബ്, എസ്.സി.പി.ഒ. പ്രദീപ്, ഉമേഷ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.