ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം.
കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിക്ക് (32) ആണ് പൊള്ളലേറ്റത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം.
ഇവിടുത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂട്ടറില്‍ പോയ യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.