ആലപ്പുഴ: എസ്ഡി കോളജില്‍ കെഎസ്യു നല്കിയ പത്രികകള്‍ തള്ളിയെന്ന് ആരോപിച്ച് പ്രതിഷേധം. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.ഈ മാസം 25നാണ് കേരള സര്‍വകലാശാലയിലെ കോളജുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്യു സ്ഥാനാര്‍ഥികള്‍ നല്കിയ 13 നാമനിര്‍ദേശപത്രികകള്‍ തള്ളിയിരുന്നു
വ്യക്തമായ കാരണമില്ലാതെ പത്രിക തള്ളുകയായിരുന്നെന്ന് കെഎസ്യു ആരോപിച്ചു. ഇതിനെതിരേ കോടതിയെ സമീപിക്കണമെങ്കില്‍ രേഖാമൂലമുള്ള മറുപടി ലഭിക്കണം.അതുകൊണ്ട് രേഖാമൂലം മറുപടി നല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
സിപിഎമ്മിന്റെ അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുകയാണെന്നും കെഎസ്യു ആരോപിച്ചു.