തിരുവനന്തപുരം : നവകേരള സദസ്സിനായി കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകള്‍ വിട്ടു നല്‍കണമെന്ന് നിര്‍ദേശം. ചെങ്ങന്നൂര്‍ – തിരുവന്‍വണ്ടൂര്‍ റൂട്ടിലെ ബസുകള്‍ സദസ്സിനായി സര്‍വീസ് നടത്തണം. ടിക്കറ്റ് ചാര്‍ജ് ഈടാക്കി ആളുകളെ വേദിയിലേക്ക് എത്തിക്കാനാണ് നിര്‍ദേശം. അമ്പലപ്പുഴയിലെ നവകേരള സദസ് ഉച്ചകഴിഞ്ഞ് നടക്കാനിരിക്കേ ആലപ്പുഴ പുന്നപ്രയിൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. ഷാജി, പഞ്ചായത്ത് അംഗം സാജൻ എബ്രഹാം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഭാർഗവൻ, സജി വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് പുന്നപ്ര കപ്പക്കട മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്.