ആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്.
ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു.
രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം.