ആലപ്പുഴ: ചന്തിരൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു.
അരൂര്‍ സ്വദേശി ആല്ബിന്(22) ആണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണ്.
ചന്തിരൂരിലെ കുമര്‍ത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചൊവ്വാഴ്ച രാത്രി ഒമ്ബതിനാണ് സംഭവം. ആന വിരണ്ടോടിയതോടെ ഭയന്ന് ജനങ്ങള്‍ നാലുപാടും ഓടുകയായിരുന്നു. ഇതിനിടെയാണ് യുവാവിന് കുത്തേറ്റത്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് അറിയിച്ചു. നേരത്തേ ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് വിവരം.
ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.