ആലപ്പുഴ: വാട്സാപ്പില്‍ വിദേശത്ത് നിന്നും അശ്ലീല സന്ദേശം അയയ്ച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു.
തന്റെ വാട്സാപ്പില്ലേക്ക് തുടര്‍ച്ചയായി വിദേശ നന്പറില്‍ നിന്നും വിളിച്ചുവെന്നും ശേഷം അശ്ലീല ദൃശ്യങ്ങള്‍ അയയ്ച്ചുവെന്നുമാണ് പരാതി.
കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് അരിത പരാതി നല്‍കിയത്. ഈ നന്പര് വിദേശത്ത് താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് പങ്കുവച്ചപ്പോള്‍ ഖത്തറില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയെന്നും സുഹൃത്തുക്കള്‍ ഇയാളുമായി നേരില്‍ ബന്ധപ്പെട്ടുവെന്നും അരിത പറയുന്നു.