ആലപ്പുഴ: ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തര്‍ക്കം നിലനില്‍ക്കുന്ന ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിച്ചു തുടങ്ങി.കൂറ്റൻ ടിപ്പറുകളില്‍ ഇവിടെ നിന്നു മണ്ണെടുക്കുകയാണ്. മണ്ണുമായി വരുന്ന ലോറികള്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. വൻ പൊലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.
ഇതോടെ കുന്നിടിക്കുന്നതു നിര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്.തഹസില്‍ദാറടക്കമുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നു തഹസില്‍ദാര്‍ വ്യക്തമാക്കി. പ്രതിഷേധമുണ്ടായാല്‍ നേരിടാനുള്ള എല്ലാ സന്നാഹവുമുണ്ട്. നാട്ടുകാര്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും തഹസില്‍ദാര്‍ വ്യക്തമാക്കി.