ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച്ച. മടവീഴ്ച്ചയില്‍ സമീപത്തെ സിഎസ്ഐ ചാപ്പല്‍ തകര്‍ന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു. പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. പാടശേഖരത്തിന് സമീപത്തായുള്ള നിരവധി പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു.