ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ ലൈംഗികാതിക്രമം നടത്തിയ പ്രൈവറ്റ് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.
മണ്ണഞ്ചേരി സ്വദേശി നിയാസിനെ(28) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങളായി പ്രതി ബസില്‍ വച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വിവരം അറിയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.