എടത്വ: മത്സ്യതൊഴിലാളിയായ ആനപ്രമ്പാല്‍ തെക്ക് അഞ്ചുമനയ്ക്കല്‍ എന്‍.എസ് വിജയന്(62) ആണ് കുഴഞ്ഞു വീണ് മരിച്ചത്. മീന്‍ പിടിക്കാന്‍ നദിയില്‍ ഇട്ടിരുന്ന വല എടുക്കാനായി പുലര്‍ച്ചെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് മുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയന് മരണപ്പെട്ടു. സംസ്കാരം നാളെ (4/12/2023) ഉച്ചക്ക് 1ന് വീട്ടുവളപ്പില്‍.
മക്കള്‍:സന്ധ്യ, ധന്യ.
മരുക്കള്: സുഭാഷ്, സജയന്