ആലപ്പുഴ: റോഡ് പണി തടസ്സപ്പെടുത്തിയ കേസില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. കള്ളക്കേസാണിതെന്നും ഷാനിമോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാണ് ഷാനിമോള്‍ക്കെതിരെ കേസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.