ആലപ്പുഴ:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ ട്രോള്മത്സരം സംഘടിപ്പിക്കുന്നു. 15 നും 40 നും മദ്ധ്യേ വയസ്സ് പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്യാന്ത്ര്യവും പല സംഘടനകളാലും വിലക്കുകള്‍ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളുകള്‍ തയ്യാറാക്കേണ്ടത്. മിണ്ടിപ്പോകരുത്! (JUST SHUT UP) എന്ന വിഷയത്തില്‍ സ്റ്റില്‍ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലായി എന്‍ട്രികള്‍ നല്‍കാം. മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം. ഒരാള്‍ക്ക് ഓരോന്നിലും മൂന്ന് വീതം എന്‍ട്രികള്‍ അയക്കാം. ഓരോ വിഭാഗത്തിലും 50,000,25000, 10000 രൂപ വീതമുള്ള മൂന്ന് ക്യാഷ് പ്രൈസുകളാണ് സമ്മാനം. എന്‍ട്രികള്‍ 2018 മാര്‍ച്ച് 25 നും 30നുംഇടയില്‍ www.youthconcord.in എന്ന വെബ് സൈറ്റിലൂടെ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് :0471-2733602, 9447061461 ഇ-മെയില്‍ youthconcord2018@gmail.com