തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് വെച്ചു നല്‍കാനും മന്ത്രിസഭ തീരുാനിച്ചു. 5 ലക്ഷം രൂപ വീതം 2 കുട്ടികള്‍ക്ക് നല്‍കും.
കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ വീട്ടിലാണ് കുട്ടികളെ സന്ദര്‍ശിച്ചത്.