ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണന് നമ്പൂതിരി കെ. അറിയിച്ചു.