മഹാമാരിക്കാലത്ത് അര്‍ഹമായ അവധി പോലും എടുക്കാതെ സ്തുത്യര്‍ഹമായ സേവനം നടത്തിയ വിഭാഗമാണ് ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ അവര്‍ക്ക് പല വിധമായ ആനുകുല്യങ്ങള്‍ നല്കി ചേര്‍ത്തു നിര്‍ത്തി പ്രോത്സാഹിച്ചപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളമടക്കം വെട്ടിക്കുറക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്ന് കെജിഎംഒഎ.
ഇതുള്‍പ്പടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി അപാകതകള്‍ പരിഹാരമാകാതെ നിലനില്‍ക്കുമ്പോഴാണ് അര്‍ഹമായ ആര്‍ജ്ജിത അവധിയെടുക്കാതെ ജോലി ചെയ്ത കാലം സറണ്ടര്‍ ചെയ്യാനുള്ള ആനുകൂല്യം മരവിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തളര്‍ത്തുന്ന ഈ ഉത്തരവ് പിന്‍വലിക്കണം.
ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏണ്‍ഡ് ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടാവണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.