തിരുവനന്തപുരം; കെജിഎംഒഎയുടെ പുതിയ ജില്ലാ ഭാരവാഹികളായി ഡോ. സന്തോഷ് ബാബു യു. (പ്രസിഡന്റ്, തൈയ്ക്കാട് ആശുപത്രി). ഡോ. പ്രകാശ്.എ.എസ് (ആര്യനാട് സിഎച്ച്സി), ഡോ. കാവേരി വര്‍മ്മ (മലയിന്‍കീഴ് താലൂക്ക് ആശുപത്രി, വൈസ് പ്രസിഡന്റുമാര്‍), ഡോ. പത്മപ്രസാദ് പി.എസ് (സെക്രട്ടറി, അഴൂര്‍ പിഎച്ച്സി), ഡോ.മുഹമ്മദ് ഷിജി (പേരൂര്‍ക്കട ആശുപത്രി), ഡോ. സജീന. എ.എസ് (ജനറല്‍ ആശുപത്രി) ജോയിന്റെ സെക്രട്ടറിമാരായും, ഡോ. സുനിത. എന്‍ (ട്രഷറര്‍, ഫോര്‍ട്ട് ആശുപത്രി), തിരഞ്ഞെടുത്തു.
കെജിഎംഒയുടെ ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. ദിനേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. വിജയകൃഷ്ണന് ജി.എസ്, സെക്രട്ടറി, ഡോ. ടി.എന്‍ സുരേഷ്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.