രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഗാന്ധി സ്മൃതി യാത്ര കുട്ടനാട്ടിലെ മുട്ടാറില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സ്മൃതിയാത്ര കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബൈജു. കെ.ആറു പറ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എംകെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളായ വിഎ ജോസഫ്, പ്രസന്നകുമാര്‍, ഷിബു കണ്ണമാലില്‍, എ.കെ. ഷംസുദന്, ബ്ലെസ്റ്റന് ജോസഫ്, ലിബി വര്‍ഗീസ്, ഷെല്ലി അലക്സ്, ശോഭ മോഹന്‍ദാസ്, ജലജ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.