തൊടുപുഴ : ഇടുക്കി . കാട്ടാന അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി പാക്കേജില്‍ നിന്ന് വേലികള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളഓട് സംസാരിക്കുകയായിരുന്നു മന്ത്രി
ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത് അനിവാര്യമാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായുള്ള ഇടപെടലുകളെക്കുറിച്ച് ഗൗരവപരമായി കാണും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശ്നത്തില്‍ പരിഹാരം കാണും. ഇടുക്കി പാക്കേജില്‍ നിന്നാണെങ്കില്‍ പോലും ഈയൊരു പ്രദേശത്തെ സുരക്ഷിതമായ വേലികള്‍ നിര്‍മിച്ച് സംരക്ഷിക്കും-മന്ത്രി പറഞ്ഞു
ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. തേക്കിന് കൂപ്പില് പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.