ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വീട്ടിലെ കിണറ്റില്‍ നിന്ന് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്റെ ഭാര്യ രാഗിണി, കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോഴാണ് ഇതിനെ കിട്ടിയത്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി മീനിനെ പഠനാവശ്യത്തിന് കൊണ്ടു പോയി. സാധാരണ ചെങ്കല്‍ പ്രദേശത്തു കാണപ്പെടുന്ന, മുഷി വര്‍ഗത്തില്‍പെട്ട ഇത്തരം മീനുകള്‍ക്കു കാഴ്ചയില്ല. സുതാര്യമായ തൊലിയാണുള്ളത്.
സുതാര്യമായ തൊലിയാണ് ഇവയ്ക്ക്. ശരീരത്തിനുള്ളിലെ സങ്കീര്‍ണമായ സൂക്ഷ്മ രക്തധമനികള്‍ പുറത്ത് കാണുന്നതിനാല്‍ കാഴ്ചയില്‍ ചുവപ്പു നിറം തോന്നിക്കും. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ (ഡിഒഇസിസി) സഹകരണത്തോടെ, കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെക്കുറിച്ചു പഠനം നടത്തി വരികയാണ്.
സഹഗവേഷകരായ രമ്യ എല്‍. സുന്ദര്‍, ആര്യ സിദ്ധാര്ഥന് എന്നിവര്‍ തിരുവന്‍വണ്ടൂരിലെത്തി മീനിനെ കൊണ്ടുപോയി. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ സ്പീഷീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് അവര്‍ പറഞ്ഞു. ആദ്യ പ്രളയ ശേഷവും ഇത്തരത്തിലുള്ള ഭൂഗര്‍ഭ മത്സ്യങ്ങളെ വയനാട്ടിലെ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.