മൂവാറ്റുപുഴ: ലഹരിക്ക് ചുവപ്പ് കാര്‍ഡ് കാണിച്ച് ജീവിതത്തിലേക്ക് ഗോള്‍ അടിക്കുക എന്ന സന്ദേശവുമായി മീരാസ് ഫുട്ബോള്‍ അക്കാദമി & പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന 100 ദിന ലഹരി വിരുദ്ധ കാമ്പയിന് ഗംഭീര തുടക്കം. പെഴക്കാപ്പിള്ളി പി. കെ. ബാവ മെമ്മോറിയല്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന് ലഹരിക്കെതിരെയുള്ള പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എ എസ് പി ശക്തി സിംഗ് ആര്യ ഐ പി എസ് തുടക്കം കുറിച്ചത്.ഡോ. പി. ബി. സലിം ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം എസ് അലിയാര്, മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസ്, ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി മന രാമന് നമ്പൂതിരിപ്പാട്, ജാമിയ ബദ്രിയ അറബി കോളേജ് പ്രിന്‍സിപ്പല്‍ തൗഫീഖ് മൗലവി സബ് ഇന്‍സ്പെക്ടര്‍ സിബി അച്യുതന്, കെ. എം. അബ്ദുല്‍ മജീദ്, പി എ ബഷീര്‍, അസീസ് കുന്നപ്പള്ളി എന്നിവര്‍ ചടങ്ങില്‍ . ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു . സഹീര്‍ മേനാമറ്റം. ഷാജി ഫ്ലോട്ടില, അ്ബ്ബാസ് ഇടപ്പള്ളി,അശ്വിന്, യാസിര്‍ തുടങ്ങിയവര്‍ പരിപാടകള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന വിപുലമായ ഇഫ്താര്‍ സംഗമത്തോടെയാണ് പരിപാടികള്‍ സമാപിച്ചു.