കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് വാഴൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. പത്തൊന്‍പതാം മൈലില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ ശേഷം ചെങ്കല്‍പ്പള്ളി കവലയില്‍ നിന്ന് പര്യടനം ആരംഭിച്ചു. തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പുത്തന്‍കവല, ശാസ്താംകാവ്, പേഴത്തുങ്കല്‍ തകിടി, കോടന്കുഴി, ചാമംപതാല്‍, ബ്ലോക്ക്പടി, തടത്തില്‍പടി, ഗവ. പ്രസ് ജംഗ്ഷന്, ഇളപ്പുങ്കല്‍, കീച്ചേരിപ്പടി, പതിനേഴാംമൈല്‍, വൈരമല, കൊടുങ്ങൂര്‍, 15-ാം മൈല്‍, നെടുമാവ്, ചെല്ലിമറ്റം തുടങ്ങി നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പുളിക്കല്‍ കവലയില്‍ സമാപിച്ചു.
അന്‍പതോളം ഇരുചക്ര വാഹനങ്ങളില്‍ കൊടികളുമായി പ്രവര്‍ത്തകര്‍ അകമ്പടിയായി. വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളും സ്ഥാനാര്‍ത്ഥിയെ പൂച്ചെണ്ടുകളും ഷാളുകളും അണിയിച്ച് സ്വീകരിച്ചു. പൊട്ടനാനി, ഈട്ടിക്കല്‍, പാറയില്‍, എരുമത്തടം സെറ്റില്‍മെന്റ് കോളനി, പുത്തന്‍ തുടങ്ങിയ കോളനികള്‍ സന്ദര്‍ശിച്ചു.
പനന്താനം കോളനിയില്‍ മണിമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി പണിതിട്ടിരിക്കുന്ന സംഭരണ ടാങ്കുകള്‍ കാലിയായി കിടക്കുന്നതും വെള്ളമില്ലാത്ത ടാങ്കില്‍ നിന്ന് പുതുതായി പൈപ്പുകള്‍ സ്ഥാപിച്ചതും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം നടപ്പാക്കുന്നത് മണിമല പദ്ധതിയായിരിക്കുമെന്ന് ജോസഫ് വാഴയ്ക്കന് പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് തല്ലുതെക്കേല് തുണ്ടിയില്‍ ചാക്കോയെയും ഈട്ടിക്കല്‍ കോളനിയില്‍ മാത്യുവിനെയും കണ്ട് അനുഗ്രഹം വാങ്ങി. വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള ക്ഷാമവും, ഗ്രാമീണറോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിക്കുമെന്ന് ഉറപ്പു നല്കി.
നിയോജകമണ്ഡലത്തിലെ പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആയിരം ഇരുചക്ര വാഹനങ്ങള്‍ അണിനിരക്കുന്ന ബൈക്ക് റാലി സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ചിറക്കടവ്, കങ്ങഴ, കറുകച്ചാല്‍, മണിമല, വെള്ളാവൂര്‍, പള്ളിയ്ക്കത്തോട്, വാഴൂര്‍ പഞ്ചായത്തുകള്‍ ചുറ്റി വൈകിട്ട് 5ന് നെടുംകുന്നത്ത് സമാപിക്കും.
അഡ്വ. എസ്.എന്‍. സേതുരാജ്, ജോണ്‍സ് സി. തോമസ്, ടി.കെ. സുരേഷ്കുമാര്‍, സി.വി. തോമസ്കുട്ടി, ഷീന്‍സ് പീറ്റര്‍, ജോസ് കെ. ചെറിയാന്, കെ.എന്‍. രവീന്ദ്രന് നായര്‍, ബാബു കാക്കനാടന്, സിബി വാഴൂര്‍, ഷാനിത അഷറഫ് എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്കി.