കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെയും പട്ടികജാതി/ വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമായി 433 പേര്‍ക്കായി 97 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധനസഹായം ആയി 369 പേര്‍ക്കായി 80 ലക്ഷം രൂപയും, പട്ടികജാതി- വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായം ആയി 64 പേര്‍ക്ക് 17 ലക്ഷം രൂപയും ആണ് അനുവദിച്ചിട്ടുള്ളത്.
ചികിത്സാ ധനസഹായത്തിന് അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പട്ടികജാതി -വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ എംഎല്‍എ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനസഹായത്തിന് അപേക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.