പരിശോധനയ്ക്കെത്തുന്ന കേന്ദ്രസംഘത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. കേന്ദ്രസംഘം കോന്നി മെഡിക്കല്‍ കോളജില്‍ എത്താനിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് 47 ഡോക്ടര്‍മാരെ കോന്നിയിലേക്ക് മാറ്റി.
ജില്ലയില്‍ കോവിഡ് ചികില്സിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഇനിയുള്ളത് മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ്.