തിരുവല്ല: ‘ഇന്ത്യന്‍ റെയില്‍വേ വില്‍ക്കരുത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരുവല്ല റെയില്‍വേ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ര്‍ണ നടത്തിയത്. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനന്തഗോപന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സങ്കേഷ് ജി നായര്‍ അധ്യഷനായി. ജില്ലാ സെക്രട്ടറി പിബി സതീശ് കുമാര്‍, ട്രഷറര്‍ ബി നിസാം, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ആര് മനു, ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍, സജിത്ത് പി ആനന്ദ്, ബിജിലി പി ഈശോ, വിഷ്ണുഗോപാല്‍, തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് കെ വി മഹേഷ്, സെക്രട്ടറി ഒആര്‍ അനൂപ് കുമാര്‍, നീതു അജിത് എന്നിവര്‍ സംസാരിച്ചു.