കൊച്ചിയിലെ കൊച്ചുമിടുക്കി..! ആന്‍ മേരി, മാതുകയാണ് ഈ നിയമ വിദ്യാര്‍ത്ഥിനി. എറണാകുളം ലോ കോളേജില്‍ പഠിക്കുന്ന 21 വയസ്സുകാരി ആന്‍ മേരി കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലെ തിരക്കുള്ള സിറ്റിയില്‍ പ്രതിഫലം വാങ്ങാതെ ബസ് ഓടിച്ച് ജനസേവനം ചെയ്യുകയാണ്. തിരക്കുള്ള കൊച്ചിയില്‍ ബസ് ഓടിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവര്‍മാര്‍ പോലും സമ്മതിക്കുമ്പോള്‍ ആന്‍ മേരിക്കിത് ഹോബി എന്നതിലുപരി ഒരു ജനസേവനം കൂടിയാണ്.
എറണാകുളം ലോ കോളേജില്‍ പഠിക്കുന്ന 21 വയസ്സുകാരി ആന്‍ മേരി കഴിഞ്ഞ എട്ടു മാസമായി തന്റെ ഞായറാഴ്ചകള്‍ ചെലവഴിക്കുന്നത് മറ്റുള്ള കൂട്ടുകാരെ പോലെ അല്ല… കാക്കനാട് പെരുമ്പടപ്പ് റൂട്ടില്‍ ഹെയ്ഡേ എന്ന ബസ്സ് ഓടിച്ചു കൊണ്ടാണ് ഞായറാഴ്ച ദിവസം ജന സേവനത്തിനായി ഉപയോഗിക്കുന്നത്.
സിറ്റിയിലെ തിരക്കിനിടയിലും മറ്റുള്ള ഡ്രൈവര്‍മാരെ പോലെ അനായാസമായി ബസ്സ് ഓടിക്കാന്‍ ആന്‍ മേരിക്ക് ഒരു പ്രത്യേക കഴിവാണ്… പഠന തിരക്കിനിടയിലും തന്റെ ഇഷ്ട ഹോബിയായ ബസ് ഡ്രൈവിങ് ഒരു പോലെ സമയം കണ്ടെത്തി ജീവിതം ആസ്വദിക്കുകയാണ് ആന്‍ മേരി…
കൊച്ചിയിലെ പോലെ തിരക്കുള്ള ഒരു സിറ്റിയില്‍ ബസ് ഓടിക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവര്‍മാര്‍ പോലും സമ്മതിക്കുമ്പോള്‍ ആന്‍ മേരിക്കിത് ഹോബി എന്നതിലുപരി ഒരു ജനസേവനം കൂടിയാണ്… ഞായറാഴ്ച ഒരു മുഴുവന്‍ ദിന ഡ്രൈവര്‍ ഡ്യൂട്ടി എടുക്കുന്ന ആന്‍ മേരി പ്രതിഫലമായി ഒരൊറ്റ രൂപ പോലും വാങ്ങിക്കാറില്ല എന്നറിയുമ്പോള്‍ ചിലരെങ്കിലും മൂക്കത്ത് വിരല്‍ വെച്ച് പോകും…. സിറ്റിയിലെ തിരക്കിലൂടെ വണ്ടി ഓടിക്കുക എന്നത് മിക്കവര്‍ക്കും ഒരു പേടി സ്വപ്നം ആണ്… അതും ഒരു വലിയ വണ്ടി ഓടിക്കുക എന്നത് ചിലര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാര്യമാണ്… കാക്കനാട് മുതല്‍ പെരുമ്പടപ്പ് വരെ ഓടിയെത്താന്‍ ഏകദേശം ഒന്നര മണിക്കൂര്‍ ആണ് വണ്ടിക്ക് എടുക്കുന്നത്… തിരക്കുള്ള സമയങ്ങളില്‍ അത് ഇതിലും കൂടും…
കോണ്‍ട്രാക്ടറായ പിജി അന്‍സലന്റെയും പാലക്കാട് അഡിഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് ആയ സ്മിത ജോര്‍ജ്ജിന്റെയും മകളായ ആന്‍ മേരി എറണാകുളം ലോ കോളേജിലെ നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിനി ആണ്…
എന്തായാലും കൊച്ചിയിലെ ഈ കൊച്ചുമിടുക്കി ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്…
ഞായറാഴ്ചകളിലും മറ്റു ഒഴിവു സമയങ്ങളിലും വണ്ടിയുടെ വളയം പിടിക്കാന്‍ കിട്ടുന്ന ഒരു ചാന്‍സ് പോലും ആന്‍ മേരി കളയാറില്ല… മിക്ക ദിവസവും രാത്രി സ്ഥിരം ഡ്രൈവര്‍ പമ്പില്‍ നിര്‍ത്തി ഇടുന്ന വണ്ടി ഒറ്റയ്ക്ക് ഓടിച്ചു കുറച്ചു അപ്പുറത്തുള്ള ഓണറിന്റെ വീട്ടില്‍ കൊണ്ട് ഇടുന്നതും ആന്‍ മേരി തന്നെ…
ആദ്യമൊക്കെ തന്റെ വണ്ടിയില്‍ കയറാന്‍ മടിച്ചും പേടിച്ചും ഒക്കെ നിന്ന യാത്രക്കാര്‍ ഇപ്പോള്‍ മിക്ക ദിവസങ്ങളിലും താന്‍ ഓടിക്കുന്ന വണ്ടിക്കായി കാത്തു നില്ക്കുന്നതും പതിവാണെന്ന് ആന്‍ മേരി പറയുന്നു…
ഏതൊരു കാര്യവും നിറഞ്ഞ മനസ്സോടെ ചെയ്താല്‍ ഫലം കാണുമെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ പെണ് കരുത്ത്…