കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎ്സ്എഫ്സി), കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് ദ്വിവത്സര കോഴ്സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്. രജിസ്ട്രേഷന് ഓണ്‍ലൈന്‍വഴിയാണ്.
ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീസ് അടയ്ക്കാം. മോഡല്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററിലാണ് ക്ലാസുകള്‍ നടത്തുക. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചകളില്‍ രാവിലെയാണ് ക്ലാസുകള്‍. ദ്വിവത്സര കോഴ്സിന് എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ക്ലാസുകള്‍. വിവരങ്ങള്‍ക്ക്: https://kscsa.org/, ഫോണ്‍: :8281098873