മൂവാറ്റുപുഴ: മൂവറ്റുപുഴ നഗരസഭ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ട് നില്ക്കുന്ന നഗരോത്സവത്തിന് ഇന്ന് അരങ്ങ് ഉണരും. ഇന്ന് രാവിലെ 11 ന് ത്രിവേണി സംഗമത്തില്‍ ജല കായീക മേള ആരംഭിക്കും. നഗരസഭ മുന്‍ ചെയര്മാന് യു.ആര്.ബാബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് നടക്കുന്ന നദീ വന്ദനം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യും. ത്രിവേണി സംഗമ മധ്യത്തില്‍ പുഴയില്‍ സ്ഥാപിക്കുന്ന കാലില്‍ വിളക്ക് കൊളുത്തിയാകും ഉദ്ഘാടനം.
പുഴയോര നടപ്പാതയില്‍ മണ് ചെരാതുകളും തെളിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഡീന്‍ കുര്യാക്കോസ് എം.പി., മാത്യു കുഴല്നാടന് എം.എല്‍.എ., കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, മുന്‍ എം.പി.മാരായ കെ. ഫ്രാന്‍സീസ് ജോര്‍ജ്, ജോയിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ.മാരായ ജോസഫ് വാഴക്കന്, ജോണി നെല്ലൂര്‍, ബാബു പോള്‍, എല്‍ദോ എബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും.
29 ന് വൈകിട്ട് 4 ന് നിര്‍മല ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അശ്വാരൂഢന്, ബാന്റ് മേളം, ചെണ്ടമേളം, കാവടിയാട്ടം, ലൈറ്റ് കാവടി, ബൊമ്മലാട്ടം, നാടന്‍ കലാരൂപങ്ങള്‍, കഥകളി, പ്രഛന്നവേഷം തുടങ്ങി വൈവിധ്യമാര്‍ന്ന കലാ രൂപങ്ങള്‍ അണിനിരക്കും.
കുടുംബ ശ്രീ പ്രവര്‍ത്തകര്‍, മുത്തുകുട ഏന്തിയ വനിതകള്‍, പരമ്പരാഗത വേഷധാരികളായ സ്ത്രീകള്‍, കുട്ടി പോലീസ്, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍, സ്കൗട്ട്, ഗൈഡ്, നക്ഷത്രക്കൂട്ടം കലാകാരന്മാര്, പൗര പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റാലി മാര്‍ക്കറ്റ് ബസ്റ്റാന്റിന് സമീപമുളള അര്‍ബന്‍ ഹാറ്റില്‍ എത്തിചേരുന്നതോടെ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. കുടുംബശ്രീ കലാമേള, പുള്ളുവന്‍ പാട്ട്, കഥകളിപദം, നൃത്തം,വയലിന് ഡ്യൂയറ്റ്, തിരുവാതിര, ഫ്ലൂട്ട് സോളോ, ഒപ്പന, ദഫ്, നാടന്‍ പാട്ടുകള്‍,സിനിമാറ്റിക് ഡാന്‍സ്, കോമഡി ഷോ,മാപ്പിളഗാന സന്ധ്യ എന്നിവ നടക്കും.
30 ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മൈതാനിയില്വൈകീട്ട് 4 മുതല്കലാപരിപാടികള്. 5 ന് സാംസ്കാരിക സമ്മേളനം. 5.30 മുതല്‍ കീര്‍ത്തന രാഗസന്ധ്യനക്ഷത്രക്കൂട്ടം ഒരുക്കുന്ന അവതരണ സംഗീതം.സംഗീതസദസ്സ്, നക്ഷത്രക്കൂട്ടം,തിരുവാതിര, സംഘനൃത്തം, ഗാനമേള – മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ്.
31ന് ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്വൈകീട്ട് 4 മുതല്നൃത്തസന്ധ്യ, മതമൈത്രി ഗാനം, മാര്‍ഗം കളി, ശാസ്ത്രീയ നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, കാലഭൈരവനൃത്തം, രാത്രി 7.30ന് മെഗാ ഷോ – കൊച്ചിന് സെറിമണി.