മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രസന്നിധിയില്‍ പഞ്ചാരിയില്‍ കൊട്ടിക്കയറി 12ഓളം കലാകാരന്മാര് അരങ്ങേറ്റം നടത്തി. തൃക്കളത്തൂര്‍ കുറ്റിക്കാട്ടില്‍ ചന്ദ്രന് മാരാരുടെ ശിക്ഷണത്തിലാണ് അരങ്ങേറ്റം നടന്നത്. തൃശൂര്‍പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തൃശൂര്‍പൂരം പാറമേക്കാവ് വിഭാഗം കുറുംകുഴല്‍ പ്രമാണി വെളപ്പായ നന്ദനന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രം മേല്‍ശാന്തി ആത്രശ്ശേരി ഡോ. ഭവദാസന്‍ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് എം.കെ. ജയേന്ദ്രന്‍ നായര്‍, പി.കെ. രമേശന് എന്നിവര്‍ നേതൃത്വം നല്കി. ആദിത്യന്, ആയുഷ്, ആഘോഷ്, അഭിനവ്, ദേവനന്ദന്, ദേവാനന്ദ്, അഭിനവ്, അനന്തകുമാര്‍, അജിത്, ഗോകുല്‍, അനീഷ്, ശ്രീകുമാര്‍ എന്നിവരാണ് അരേങ്ങേറ്റം നടത്തിയത്.