മൂവാറ്റുപുഴ: രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെ അനശ്വര സ്മരണയ്ക്കായി മൂവാറ്റുപുഴനഗരസഭ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് പ്രതിമ നഗരസഭ കാര്യാലയത്തിന് മുന്നില്‍ അനാഛാദനം ചെയ്യും. അഞ്ചടി ഉയരത്തില്‍ ധ്യാനത്തിലിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയാണ് നഗര കാര്യാലയത്തിന് മുന്നില്‍ സ്ഥാപിക്കുക. കൊണ്ക്രീറ്റിലുളള പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെങ്കലത്തില്‍ നിര്‍മിച്ച പ്രതീതി ലഭിക്കും. റിയലിസ്റ്റിക് മെത്തേഡിലാണ് നിര്‍മാണം.
ഈ കൗണ്‍സിലിന്റെ ഒന്നാം ബജറ്റില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് തുക നീക്കി വച്ചിരുന്നുവെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. ലോകത്തിനു തന്നെ മാതൃകയായമഹാത്മാഗാന്ധിയുടെ സ്മരണഎക്കാലവും നിലനിര്ത്തുകഎന്നതാണ് ലക്ഷ്യം.
സമകാലികരാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തിവര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ഗാന്ധിജിയുടെ 152 ആം ജന്മ ദിനത്തിലാണ് നഗരത്തിന്റെ ചിരകാല സ്വപ്നം പൂവണിയുന്നത്.
ഇടുക്കി വെളളിയാമറ്റം സ്വദേശി ജുബിലന്റ് ഉണ്ണിയാണ് ശില്പം നിര്‍മ്മിക്കുന്നത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്. അംബദ്കര്‍ തുടങ്ങി നിരവധി ദേശീയ നേതാക്കളുടെയും പി. കൃഷ്ണപിളള, അയ്യങ്കാളി, കുമാരനാശാന് തുടങ്ങി പ്രഗത്ഭമതികളുടേയും പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്പിയാണ് ജുബിലന്റ് ഉണ്ണി.
പാര്‍ക്കുകളിലേക്ക് പക്ഷി, മൃഗങ്ങളുടെ ശില്പം നിര്‍മിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂര്‍ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ശില്പകലയില് ബിരുദം നേടിയിട്ടുണ്ട്.
പ്രതിമ സ്ഥാപിക്കുന്നതിനുളള പീഢത്തിന്റെ നിര്‍മാണം നഗരസഭ ഓഫീസിന് മുന്‍ഭാഗത്ത് പുരോഗമിക്കുന്നു. ഗ്രാനൈറ്റ് പതിപ്പിച്ച് മനോഹരമാക്കുന്ന പീഢത്തിന് ചുറ്റും പുല്തിട്ടയും പൂ ചെടികളും വെച്ച് പിടിപ്പിക്കും.